ഭൂനിയമ ഭേദഗതി ചട്ടം: എല്‍ഡിഎഫ് അണക്കരയില്‍ നയവിശദീകരണ യോഗം ചേര്‍ന്നു
ഭൂനിയമ ഭേദഗതി ചട്ടം: എല്‍ഡിഎഫ് അണക്കരയില്‍ നയവിശദീകരണ യോഗം ചേര്‍ന്നു
ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് അണക്കരയില്‍ നയ വിശദീകരണ യോഗം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. 2025 ഒക്ടോബറില്‍ തന്നെ ചട്ട ഭേദഗതിയുടെ ഫലമായി ജില്ലയിലെ നിര്‍മാണ നിരോധനങ്ങള്‍ മാറി പുതിയൊരു വികസന കുതിപ്പ് ജില്ലയില്‍ ഉണ്ടാകും. കല്ലിനും മണലിനും വേണ്ടി തമിഴ്‌നാടിനെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് വലിയൊരു ആശ്വാസമായി മാറികൊണ്ട് ക്വാറികളുടെ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയിലുണ്ടാകുന്ന ടൂറിസം മേഖലയുടെ കുതിപ്പ് കുപ്രചരണങ്ങള്‍ നടത്തിയവര്‍ക്കുള്ള മറുപടിയായിരിക്കുമെന്നും സി വി വര്‍ഗീസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ടോമിച്ചന്‍ കോഴിമല അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗണ്‍സിലംഗം വി ആര്‍ ശശി, എസ് സുധീഷ്, സതീഷ് ചന്ദ്രന്‍, കുസുമം സതീഷ്, ജോസ് ആന്‍സല്‍ പുതുമന, സനീഷ് ചന്ദ്രന്‍, ഷെല്ലി തോമസ്, അജി പോളച്ചിറ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

