നിര്‍മാണ നിരോധനം പിന്‍വലിച്ചുള്ള ഉത്തരവ് ഉടന്‍: സി വി വര്‍ഗീസ്: എല്‍ഡിഎഫ് കട്ടപ്പനയില്‍ പ്രകടനം നടത്തി

നിര്‍മാണ നിരോധനം പിന്‍വലിച്ചുള്ള ഉത്തരവ് ഉടന്‍: സി വി വര്‍ഗീസ്: എല്‍ഡിഎഫ് കട്ടപ്പനയില്‍ പ്രകടനം നടത്തി

Feb 25, 2026 - 10:31
 0
നിര്‍മാണ നിരോധനം പിന്‍വലിച്ചുള്ള ഉത്തരവ് ഉടന്‍: സി വി വര്‍ഗീസ്: എല്‍ഡിഎഫ് കട്ടപ്പനയില്‍ പ്രകടനം നടത്തി
This is the title of the web page

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് സമ്പൂര്‍ണ പരിഹാരമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മാണ നിരോധനം പിന്‍വലിച്ചുള്ള ഉത്തരവ് മാര്‍ച്ചില്‍ ഉണ്ടാകുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. 1964ലെ ചട്ടപ്രകാരം പട്ടയ വിതരണം പുനരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് കട്ടപ്പനയില്‍ നടത്തിയ അഭിവാദ്യ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കരിനിയമങ്ങളെല്ലാം അടിച്ചേല്‍പ്പിച്ചത് യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ്. തുടര്‍ന്ന്, ഇതിനായി കപട പരിസ്ഥിതി സംഘടനകളെ കൂട്ടുപിടിച്ച് കോടതി വ്യവഹാരങ്ങളിലൂടെ ഭൂപ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി. വണ്‍ ലൈഫ് വണ്‍ എര്‍ത്ത് സംഘടന ഹൈക്കോടതിയില്‍ നല്‍കിയ കേസിലാണ് പട്ടയവിതരണം തടഞ്ഞത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറല്‍ വഴി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് ഭേദഗതി ചെയ്ത് പട്ടയ വിതരണം സാധ്യമാക്കിയത്. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായാണ് ഭൂപതിവ് നിയമ ഭേദഗതി ചട്ടം രൂപീകരിച്ചത്. നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തുന്നതോടെ നിയമസാധുത ലഭിക്കും. കട്ടപ്പനയിലടക്കം ഷോപ്പ്സൈറ്റുകള്‍ക്ക് കെട്ടിടങ്ങളുടെ വലുപ്പം പരിഗണിക്കാതെ പട്ടയം നല്‍കാമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചു. വി ഡി സതീശന്‍ നടത്തിയ നുണപ്രചാരണങ്ങള്‍ ജനം തള്ളിക്കളയുമെന്നും സി വി വര്‍ഗീസ് പറഞ്ഞു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി സി എസ് അജേഷ് അധ്യക്ഷനായി. നേതാക്കളായ വി ആര്‍ സജി, വി ആര്‍ ശശി, മാത്യു ജോര്‍ജ്, അഡ്വ. മനോജ് എം തോമസ്, ലൂയിസ് വേഴമ്പത്തോട്ടം, ആല്‍വിന്‍ തോമസ്, ടോമി ജോര്‍ജ്, എം സി ബിജു, കെ പി സുമോദ്, സി ആര്‍ മുരളി, ടി സി കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇടുക്കിക്കവലയില്‍നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ച പ്രകടനത്തില്‍ തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി നിരവധിപേര്‍ അണിനിരന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow