ചെറുതോണിയില്‍ ചിത്രകല-ശില്‍പ നിര്‍മാണ പരിശീലന ക്യാമ്പ് തുടങ്ങി
ചെറുതോണിയില്‍ ചിത്രകല-ശില്‍പ നിര്‍മാണ പരിശീലന ക്യാമ്പ് തുടങ്ങി

ഇടുക്കി: കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റി ചിത്രകല- ശില്‍പ നിര്‍മാണ പരിശീലന ക്യാമ്പ് ചെറുതോണിയില്‍ തുടങ്ങി. ശില്‍പിയും ചിത്രകല അധ്യാപകനുമായ കെ ആര്‍ ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗശേഷി വളര്‍ത്തുന്നതിന്റെ ഭാഗമായാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് നടത്തുന്നത്. ജില്ലാ പ്രസിഡന്റ് ബിജു നിള, ട്രഷറര്‍ ഷാജി കഞ്ഞിക്കുഴി, രാജേഷ് അഗസ്റ്റിന്‍, ബിനു വര്‍ണരേഖ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






