ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ 9നും 10നും ഇടുക്കി ജില്ലയില്‍
ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ 9നും 10നും ഇടുക്കി ജില്ലയില്‍
ഇടുക്കി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ 9നും 10നും ജില്ലയില്‍ പര്യടനം നടത്തും. 9ന് ഉച്ചകഴിഞ്ഞ് 3ന് ജില്ലാ അതിര്‍ത്തിയായ 35-ാം മൈലില്‍നിന്ന് ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ ആദ്യ സ്വീകരണം. വൈകിട്ട് 5ന് നെടുങ്കണ്ടത്തെ സ്വീകരണത്തോടെ പര്യടനം സമാപിക്കും. 10ന് രാവിലെ 8.30 ന് അടിമാലിയില്‍ സൗഹൃദ സദസ്സ് നടക്കും, 10ന് അടിമാലി, ഉച്ചകഴിഞ്ഞ് 2ന് ചെറുതോണി, വൈകിട്ട് 4ന് തൊടുപുഴ എന്നിവിടങ്ങളിലും ജാഥ പര്യടനം നടത്തും.
വണ്ടിപ്പെരിയാറില്‍ കെഎസ്ഇബി സബ് സ്റ്റേഷന്‍ ജങ്ഷനില്‍നിന്ന് ജാഥയെ സ്വീകരിക്കും. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലാണ് പൊതുസമ്മേളനം. നെടുങ്കണത്ത് പടിഞ്ഞാറെ കവലയില്‍നിന്ന് സ്വീകരിച്ച് കിഴക്കേക്കവലയിലും അടിമാലിയില്‍ സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് ജാഥ സ്വീകരിച്ച് പഞ്ചായത്ത് മൈതാനിയിലും ചെറുതോണി പനംകൂട്ടി ജങ്ഷനില്‍നിന്ന് സ്വീകരിച്ച് പാര്‍ട്ടി ഓഫീസ് ജങ്ഷനിലും തൊടുപുഴയില്‍ മുട്ടം ശങ്കരപ്പിള്ളിയില്‍നിന്ന് സ്വീകരിച്ച് മങ്ങാട്ടുകവലയിലും പൊതുസമ്മേളനങ്ങള്‍ നടക്കും. എല്ലായിടത്തും പതിനായിരങ്ങള്‍ പങ്കെടുക്കും. ഇരുചക്ര വാഹന റാലി, വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവ അകമ്പടിയാകും. തൊടുപുഴയില്‍നിന്ന് ജാഥയെ എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലം അതിര്‍ത്തി വരെ ഇരുചക്രവാഹന റാലി അനുഗമിക്കും.
ജാഥ ക്യാപ്റ്റനൊപ്പം കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ. പി കെ ബിജു, പി പി സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യു കോലഞ്ചേരി, കെ ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം എ ലത്തീഫ്, ബിനോയി ജോസഫ് എന്നിവര്‍ ജാഥാംഗങ്ങളായി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ സലിംകുമാര്‍, സി വി വര്‍ഗീസ്, ജോസ് പാലത്തിനാല്‍, പി എസ് രാജന്‍, അനില്‍ കൂവപ്ലാക്കല്‍, വി ആര്‍ ശശി, വി ആര്‍ സജി, മാത്യു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?