രാജാക്കാട് എല്ലക്കല്‍-മുല്ലക്കാനം റോഡ് നിര്‍മാണം നിലച്ചിട്ട് 3 വര്‍ഷം: റോഡ് സംരക്ഷണ സമിതി തേക്കിന്‍കാനത്ത് റോഡ് ഉപരോധിച്ചു

രാജാക്കാട് എല്ലക്കല്‍-മുല്ലക്കാനം റോഡ് നിര്‍മാണം നിലച്ചിട്ട് 3 വര്‍ഷം: റോഡ് സംരക്ഷണ സമിതി തേക്കിന്‍കാനത്ത് റോഡ് ഉപരോധിച്ചു

Feb 5, 2026 - 16:59
 0
രാജാക്കാട് എല്ലക്കല്‍-മുല്ലക്കാനം റോഡ് നിര്‍മാണം നിലച്ചിട്ട് 3 വര്‍ഷം: റോഡ് സംരക്ഷണ സമിതി തേക്കിന്‍കാനത്ത് റോഡ് ഉപരോധിച്ചു
This is the title of the web page

ഇടുക്കി: എല്ലക്കല്‍-മുല്ലക്കാനം റോഡ് നിര്‍മാണം വൈകിപ്പിക്കുന്നതിനെതിരെ റോഡ് സംരക്ഷണ സമിതി തേക്കിന്‍കാനത്ത് റോഡ് ഉപരോധിച്ചു. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മലയോര ഹൈവേയുടെ ഭാഗമായി എല്ലക്കല്‍ മുതല്‍ മുല്ലക്കാനം വരെയുള്ള 5 കിലോമീറ്റര്‍ ദൂരം വരുന്ന റോഡും എല്ലക്കല്ലില്‍-മുതിരപ്പുഴയാറിന് കുറുകെ പുതിയ പാലവും നിര്‍മിക്കുന്നതിനായി 39 കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മാണം ആരംഭിച്ചു. 5 കിലോമീറ്ററില്‍ 2 കിലോമീറ്റര്‍ മാത്രമാണ് ഭാഗികമായി ടാര്‍ ചെയ്തത്. പാലത്തിന്റെ നിര്‍മാണം ഇതുവരെയും ആരംഭിച്ചിട്ടുമില്ല. മൂന്നാര്‍- തേക്കടി റോഡിന്റെ ഭാഗമായ ഈ റോഡിലൂടെ ബസ് സര്‍വീസ് നടത്തിയിട്ട് 3 വര്‍ഷമായി. ഗവ. ഐ ടി ഐ, സാന്‍ജോ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ വാഹനസൗകര്യമില്ലാത്തതിനാല്‍ ബുദ്ധിമുട്ടിലാണ്. ഇത് സ്ഥാപനങ്ങളിലെ അഡ്മിഷനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. യാത്രാ ദുരിതം നേരിടുന്ന മുല്ലക്കാനം സാഞ്ചോ കോളിജിലെ വിദ്യാര്‍ഥികളും പ്രതിഷേധത്തിന്റെ ഭാഗമായി. സമരസമിതി കണ്‍വീനര്‍ വി കെ മാത്യു അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, സമിതി കണ്‍വീനര്‍ ബാബു കൊച്ചുപുര, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം ബിബിന്‍ സി അഗസ്റ്റ്യന്‍, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ടി എം രതീഷ്, സമിതി രക്ഷാധികാരി ഫാ. ജോബിന്‍ പേണാട്ടുകുന്നേല്‍, ജോസഫ് വട്ടോത്ത്, ജോഷി കന്യാക്കുഴി, ബാബു വെട്ടിക്കാട്ട്, അജയന്‍ മാടപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow