പുളിയന്‍മല കാര്‍മല്‍ സിഎംഐ സ്‌കൂളില്‍ ജീസസ് ഗാര്‍ഡനും ഓപ്പണ്‍ ജിമ്മും തുറന്നു
പുളിയന്‍മല കാര്‍മല്‍ സിഎംഐ സ്‌കൂളില്‍ ജീസസ് ഗാര്‍ഡനും ഓപ്പണ്‍ ജിമ്മും തുറന്നു
ഇടുക്കി: പുളിയന്‍മല കാര്‍മല്‍ സിഎംഐ സ്‌കൂള്‍ ക്യാമ്പസില്‍ പുതിയതായി നിര്‍മിച്ച ജീസസ് ഗാര്‍ഡന്‍, ഓപ്പണ്‍ ജിം, ചാവറ സന്നിധി എന്നിവയുടെ വെഞ്ചിരിപ്പും ഉദ്ഘാടനവും നടന്നു. കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി, നഗരസഭ കൗണ്‍സിലര്‍ വി ആര്‍ സജി എന്നിവര്‍ മുഖ്യാതിഥികളായി. മാനേജര്‍ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ആരോഗ്യപൂര്‍ണമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഓപ്പണ്‍ ജിമ്മും, മാനസികോല്ലാസത്തിനും പ്രാര്‍ഥനയ്ക്കുമായി ഒരുക്കിയ ഗാര്‍ഡനും സന്നദ്ധിയും ക്യാമ്പസിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ചടങ്ങില്‍ വൈദികര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, ഇടവക സമൂഹം, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?
