സമരാഗ്നി പ്രചരണ ജാഥ ഇരട്ടയാറില്‍
സമരാഗ്നി പ്രചരണ ജാഥ ഇരട്ടയാറില്‍

ഇടുക്കി: സമരാഗ്‌നിയുടെ ഭാഗമായി കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണ ജാഥ സംഘടിപ്പിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി ജി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഇരട്ടയാര്‍ ഇടിഞ്ഞമലയില്‍ നിന്നും ആരംഭിച്ച ജാഥ കൊച്ചു കാമാക്ഷി, ചെമ്പകപ്പാറ,പള്ളിക്കാനം, നോര്‍ത്ത്, ശാന്തിഗ്രാം, നാലുമുക്ക്, ചേലക്കക്കവല ,നത്തുകല്ല് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ഇരട്ടയാറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ജനകീയ വിചാരണ സദസ്സ് കെ.പി.സി.സി മീഡിയ വക്താവ് സേനാപതി വേണു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് സി.എസ് യശോധരന്‍, ഷാജി മീത്തുംമൂട്ടില്‍, ജോസ് തച്ചാപറമ്പില്‍, രതീഷ് ആലേപുരക്കല്‍, അജയ് കളത്തുകുന്നേല്‍ ,സജീവ് പറമ്പില്‍, സുകുമാരന്‍ പനച്ചോല്‍, ആനന്ദ് കുളത്തുങ്കല്‍ ,അച്ചുക്കുട്ടന്‍ സാബു, ജോബിന്‍ കളത്തിക്കാട്ടില്‍, ജോയി എട്ടാനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






