എഴുകുംവയല്‍ കുരിശുമലയിലേയ്ക്ക് ഇടുക്കി രൂപതാ നോമ്പുകാല കാല്‍നട തീര്‍ഥാടനം 11ന്
എഴുകുംവയല്‍ കുരിശുമലയിലേയ്ക്ക് ഇടുക്കി രൂപതാ നോമ്പുകാല കാല്‍നട തീര്‍ഥാടനം 11ന്

ഇടുക്കി: ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് നോമ്പുകാല കാല്‍നട തീര്‍ഥാടനം 11ന് 40-ാം വെള്ളി ദിനത്തില്‍ നടക്കും. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള കാല്‍നട തീര്‍ഥാടനത്തിന് വികാരി ജനറല്‍, ഫൊറോന വികാരിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നിന്നാരംഭിക്കുന്ന തീര്‍ഥാടനത്തിന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും. 10ന് വൈകിട്ട് 6ന് വാഴത്തോപ്പില്‍ നിന്നാരംഭിക്കുന്ന തീര്‍ഥാടനം 11ന് രാവിലെ 8.30ന് എഴുകുംവയലില്‍ എത്തിച്ചേരും. 10ന് വൈകിട്ട് 6ന് രാജകുമാരി ദൈവമാത തീര്‍ഥാടന ദേവാലയത്തില്‍ നിന്നാരംഭിക്കുന്ന തീര്‍ഥാടനത്തിന് മോണ്‍. അബ്രഹാം പുറയാറ്റ് നേതൃത്വം നല്‍കും. 11ന് തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളിയില്‍ നിന്നാരംഭിക്കുന്ന തീര്‍ഥാടനത്തിന് ഫൊറോന വികാരി ഫാ. ജോസ് നരിതൂക്കില്‍ നേതൃത്വം നല്‍കും. 11ന് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നിന്നാരംഭിക്കുന്ന തീര്‍ഥാടനത്തിന് വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കലും 0ന് അടിമാലി സെന്റ് ജൂഡ് തീര്‍ഥാടന ദേവാലയത്തില്‍ നിന്നാരംഭിക്കുന്ന തീര്‍ഥാടനത്തിന് ഫാ. ജോര്‍ജ് പാട്ടത്തേക്കുഴിയും നേതൃത്വം നല്‍കും. വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടനം 11ന് രാവിലെ 7.45 ന് വെട്ടിക്കാമറ്റത്ത് എത്തിച്ചേരും. തുടര്‍ന്ന് മെത്രാനൊപ്പം എഴുകുംവയല്‍ കുരിശുമലയിലേയ്ക്ക്. തുടര്‍ന്ന് കുരിശുമലയിലുള്ള ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 11ന് രാവിലെ 6 മുതല്‍ കട്ടപ്പനയില്‍ നിന്നും 7മുതല്‍ നെടുങ്കണ്ടത്തുനിന്നും നിശ്ചിത ഇടവേളകളില്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍, ഫാ. തോമസ് വട്ടമല, ഫാ ജിന്‍സ് കാരയ്ക്കാട്ട്, ജോര്‍ജ് കോയിക്കല്‍, സണ്ണി ഇട്ടിമാണിയില്‍, ജെയ്‌മോന്‍ നരിവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






