പിവിഎന്‍എസ് ഇരട്ടയാര്‍ കരയോഗത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
പിവിഎന്‍എസ് ഇരട്ടയാര്‍ കരയോഗത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

ഇടുക്കി: പണ്ഡിതര്‍ വിളക്കിത്തല നായര്‍ സഭ ഇരട്ടയാര്‍ 50-ാം നമ്പര്‍ കരയോഗത്തിന്റെ മന്ദിര ഉദ്ഘാടനവും വാര്‍ഷികവും നടന്നു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗത്തിലുള്‍പ്പെട്ട ഒരു കുടുംബം തുളസിപ്പാറയില്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് പുതിയ മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. കരയോഗത്തിലെ കുടുംബാംഗങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇതിനുമുമ്പ് ഓരോ മാസത്തേയും യോഗം ഇരട്ടയാര്‍ കരയോഗത്തിന് കീഴിലെ ഓരോ കുടുംബങ്ങളില്‍ വച്ചാണ് നടത്തിവന്നിരുന്നത്. ഇരട്ടയാര്‍ കരയോഗം പ്രസിഡന്റ് സി സി രഘു അധ്യക്ഷനായി. പിവിഎന്‍എസ് ജില്ലാ പ്രസിഡന്റ് എസ് രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ ബിനു സിപി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ഇരട്ടയാര്‍ പഞ്ചായത്തംഗം ജിഷാ ഷാജി, സുനില്‍ കെ കുഴിവേലി, പി എസ് ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






