വീടുകള്‍ക്ക് സമീപം അജ്ഞാതന്‍: ഭീതിയില്‍ കാഞ്ചിയാര്‍ പള്ളിക്കവല നിവാസികള്‍ 

വീടുകള്‍ക്ക് സമീപം അജ്ഞാതന്‍: ഭീതിയില്‍ കാഞ്ചിയാര്‍ പള്ളിക്കവല നിവാസികള്‍ 

Apr 1, 2025 - 17:30
 0
വീടുകള്‍ക്ക് സമീപം അജ്ഞാതന്‍: ഭീതിയില്‍ കാഞ്ചിയാര്‍ പള്ളിക്കവല നിവാസികള്‍ 
This is the title of the web page

ഇടുക്കി: വീടുകള്‍ക്ക് സമീപം അജ്ഞാതനെ കണ്ട ഭീതിയിലാണ് കാഞ്ചിയാര്‍ പള്ളിക്കവല നിവാസികള്‍. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ വീടിന്റെ ടെറസിലാണ് പ്രദേശവാസികള്‍ അജ്ഞാതനെ കണ്ടത്. വീട്ടുകാര്‍ ബഹളം വച്ചതോടെ ഇയാള്‍ സമീപത്തെ പറമ്പിലേക്ക് ഓടി മറിഞ്ഞു. ടെറസിന് മുകളില്‍ ഉണങ്ങാന്‍ ഇട്ടിരിക്കുന്ന തുണി എടുക്കാന്‍ പോയ സമയത്താണ് വീട്ടുകാര്‍ ഇയാളെ കണ്ടത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം ശനിയാഴ്ച വൈകിട്ട് ഇയാളെ കണ്ടതിനുശേഷമാണ് കാഞ്ചിയാര്‍ പള്ളിക്കവലയിലും ലബ്ബക്കടയിലും രാത്രി വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നത്. അവിടുത്തെ സിസിടിവി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍  കണ്ടതോടെ ഇവിടെയെത്തിയ മോഷ്ടാവ് ധരിച്ചിരുന്ന വേഷവും സമാന രീതിയിലാണെന്ന് വീട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി മോഷ്ടാവിന്റെ സാന്നിധ്യം മേഖലയില്‍ ഉണ്ടായതോടെ പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ മുമ്പോട്ടുവയ്ക്കുന്നുണ്ട്. ലബ്ബക്കടയില്‍ ഒരു ബേക്കറിയില്‍ കയറി ഭക്ഷണ സാധനങ്ങള്‍ അടക്കം  മോഷ്ടാവ് കഴിഞ്ഞദിവസം അപഹരിച്ചിരുന്നു. കൂടാതെ ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയും തകര്‍ത്തു ഇതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദത്തിന് ശേഷമാണ്  മോഷണം നടത്തുന്നത്. മോഷ്ടാവിന്റെ സാന്നിധ്യം മേഖലയുണ്ടായതോടെ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഭയപ്പാടോടെയാണ് കഴിയുന്നത്. ഇതേ രീതിയില്‍ തന്നെയാണ് ഇരട്ടയാര്‍ കൊച്ചുകാമാക്ഷിയിലും മോഷണം നടന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow