ഉടുമ്പന്‍ചോല കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരെ മര്‍ദിച്ച 2 പേര്‍ അറസ്റ്റില്‍
ഉടുമ്പന്‍ചോല കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരെ മര്‍ദിച്ച 2 പേര്‍ അറസ്റ്റില്‍
ഇടുക്കി: ഉടുമ്പന്‍ചോല കുടുംബാരോഗ്യകേന്ദ്രത്തിലെ ശുചീകരണ തൊഴിലാളി ജീവനക്കാരെ മര്‍ദിച്ച സിപിഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍. നെടുങ്കണ്ടം വട്ടപ്പാറ കൊച്ചുപുരയ്ക്കല്‍ ജോസി മാത്യു, കവുന്തി കോഴികുന്നേല്‍ കെ കെ സിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ഇവര്‍ ജീവനക്കാരെ അസഭ്യം വിളിക്കുയും തുടര്‍ന്ന് ശുചീകരണ തൊഴിലാളിയ മര്‍ദിക്കുകയായുമായിരുന്നു. ഇതാടെ നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ഇരുവരെയും തടഞ്ഞു നിര്‍ത്തി പൊലീസില്‍ വിവരം അറിയിച്ചു. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. സുബിനെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉടുമ്പന്‍ചോല പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?