കാഞ്ചിയാറില്‍ യുവാവ് ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍
കാഞ്ചിയാറില്‍ യുവാവ് ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍
ഇടുക്കി: കാഞ്ചിയാര്‍ പള്ളിക്കവലയില്‍ ഏലത്തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കവല കളപ്പുരയ്ക്കല്‍ രാജേഷാണ് മരിച്ചത്. ഞായറാഴ്ച രാവിലെ അയല്‍വാസികളാണ്, ഏലച്ചെടികളുടെ ചുവട്ടില്‍ കമഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന്, പഞ്ചായത്ത് അംഗം സണ്ണി മൂഴയിലിനെയും കട്ടപ്പന പൊലീസിലും വിവരമറിയിച്ചു. മരണകാരണം വ്യക്തമല്ല. പൊലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ.
What's Your Reaction?