ഹൈറേഞ്ച് മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 25ന് കട്ടപ്പനയില്‍
ഹൈറേഞ്ച് മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 25ന് കട്ടപ്പനയില്‍
ഇടുക്കി: റോട്ടറി ഡിസ്ട്രിക്ട് 3205-ലെ ഹൈറേഞ്ച് റോട്ടറി ക്ലബ്ബുകളും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലും ചേര്‍ന്ന് 25ന് ഹൈറേഞ്ച് മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തും. കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ നടക്കുന്ന ക്യാമ്പിന് ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. മാത്യു ഫിലിപ്പ്, ഡോ. ജോണ്‍ തയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഹൈറേഞ്ച് മേഖലയിലെ പൊതുജനങ്ങള്‍ക്ക് വിവിധ ചികിത്സാ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടര്‍മാരുടെ വിദഗ്ധ സേവനം ഒരേവേദിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഹൃദ്രോഗം, ഗ്യസ്‌ട്രോ എന്ററോളജി, ന്യൂറോളജി, ഓര്‍ത്തോപീഡിക്‌സ്, നേത്രരോഗം, ഓങ്കോളജി ആന്‍ഡ് ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്‌ടെട്രിക്‌സ്, ശിശുരോഗം, യൂറോളജി, സൈക്യാട്രി, ഡെര്‍മറ്റോളജി, ഇഎന്‍ടി, ഫാമിലി മെഡിസിന്‍, ഡെന്റല്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും ചികിത്സാ നിര്‍ദേശവും ക്യാമ്പില്‍ ലഭ്യമാകും. വിവിധ ആശുപത്രികളില്‍നിന്ന് 50ലേറെ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പിലേക്കുള്ള പ്രവേശനവും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും പൂര്‍ണമായും സൗജന്യമാണ്. കൂടാതെ ക്യാമ്പ് വേദിയില്‍ ഫാര്‍മസി സഹായവും ലഭ്യമാക്കും. ക്യാമ്പില്‍ എത്തുന്നവര്‍ മുന്‍ ചികിത്സയുമായി ബന്ധപ്പെട്ട് കൈവശമുള്ള മെഡിക്കല്‍ രേഖകള്‍ കൊണ്ടുവരണമെന്നും ക്യാമ്പിനോട് അനുബന്ധിച്ച് കട്ടപ്പന സ്‌കാന്‍വിന്‍ ഡയഗ്‌നോസിസ് സെന്ററില്‍ എല്ലാ ടെസ്റ്റുകള്‍ക്കും 50 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനിന്ന് ഡോണ്‍ ബോസ്‌കോ സ്‌കൂളിലേക്ക് വാഹനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍
What's Your Reaction?