ഇരട്ടയാര്‍-പള്ളിക്കാനം ഭാഗത്ത് കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി
ഇരട്ടയാര്‍-പള്ളിക്കാനം ഭാഗത്ത് കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി

ഇടുക്കി: ഇരട്ടയാര്‍-പള്ളിക്കാനം ഭാഗത്ത് തകര്‍ന്ന കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജല അതോറിറ്റിയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പൈപ്പ് തകരാറിലായതോടെ കഴിഞ്ഞ 15 ദിവസമായി മേഖലയില്‍ കുടിവെള്ളം വിതരണം മുടങ്ങിയിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. റീ ബില്‍ഡ് കേരള ഫണ്ടില്‍ നിര്‍മിച്ച റോഡിന്റെ വശത്തുകൂടി കടന്നുപോകുന്ന പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ബന്ധപ്പെട്ടവരുടെ അനുമതി ലഭിക്കണമായിരുന്നു. ഇത് ലഭിക്കാന്‍ വൈകിയതാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കാലതാമസം നേരിടാന്‍ കാരണം. എന്നാല്‍ ചില ആളുകള്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി വസ്തുതാ വിരുദ്ധമായ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ പറഞ്ഞു.
What's Your Reaction?






