ബിജെപി ജനസംരക്ഷണയാത്ര 9ന് വണ്ടിപ്പെരിയാറില്‍ ആരംഭിക്കും
ബിജെപി ജനസംരക്ഷണയാത്ര 9ന് വണ്ടിപ്പെരിയാറില്‍ ആരംഭിക്കും

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ജില്ലയോട് കാണിക്കുന്ന അവഗണനകള്‍ക്കെതിരെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വിസി വര്‍ഗീസ് നയിക്കുന്ന ജനസംരക്ഷണയാത്ര 9ന് വണ്ടിപ്പെരിയാറില്‍ ആരംഭിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണം, ജില്ലയിലെ ഭൂവിഷയങ്ങള്‍, നിര്‍മാണ നിരോധനം, വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം എന്നിവയ്‌ക്കെതിരെയാണ് ജാഥ. പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല, നിയോജക മണ്ഡലങ്ങളിലൂടെ യാത് പര്യടനം നടത്തും. ഏലപ്പാറയിലെത്തുന്ന യാത്രയുടെ സ്വീകരണം കര്‍ഷക മോര്‍ച്ച സംസാന പ്രസിഡന്റ് ഷാജി രാഘവന്‍ ഉദ്ഘാടനം ചെയ്യും. രാജാക്കാട് എത്തുന്ന യാത്രയുടെ സ്വീകരണ യോഗം ബിജെപി വക്താവ് അഡ്വ. ടിപി സിന്ധുമോള്‍ ഉദ്ഘാനം ചെയ്യും. 10 ന് മുരിക്കാസേരിയില്‍ നിന്നുള്ള യാത്ര നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പിപി സാനു ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അണക്കരയിലും സമാപനസമ്മേളനം കട്ടപ്പനയില്‍ അഡ്വ ഷോണ്‍ ജോര്‍ജും ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സൗത്ത് ജില്ലാ പ്രസിഡന്റ് വിസി വര്‍ഗ്ഗീസ്, ജില്ലാ ജനറല്‍ സെക്രട്ടറി എവി മുരളീധരന്‍, പീരുമേട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ടി അരുണ്‍, ഏരിയാ വൈസ് പ്രസിഡന്റ് അജയന്‍ കെ തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






