വണ്ടന്‍മേട് കറുവാക്കുളം ശ്രീമുത്തുമാരി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
വണ്ടന്‍മേട് കറുവാക്കുളം ശ്രീമുത്തുമാരി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി

ഇടുക്കി: വണ്ടന്‍മേട് കറുവാക്കുളം ശ്രീമുത്തുമാരി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠയും കുംഭാഭിഷേകവും നടത്തി. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പ്രകാശ് ആചാര്യന്‍, മേല്‍ശാന്തി മുരുകേശന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മുത്തുമാരി, മഹാഗണപതി, കറുപ്പ് സ്വാമി, നാഗരാജ , ധര്‍മശാസ്താവ്, തുടങ്ങിയ പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ കുടിയിരിക്കുന്നത്. ചടങ്ങില്‍ വിശിഷ്ട അതിഥികളായി എത്തിയവരെ ആദരിച്ചു. ഒ ആര്‍ നാരായണന്‍, എല്‍ആര്‍എസ് രാമമൂര്‍ത്തി, എം മുരളി, വിടിആര്‍ രാജേന്ദ്രന്‍, കറുപ്പയ്യ, സി. അമാവാസി, വി സി വര്‍ഗീസ്, കെ അറുമുഖം, പി എം പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസിഡന്റ് കെ. കുമാര്‍, സെക്രട്ടറി ആര്‍. രാമരാജന്‍, ട്രഷറര്‍ എം. തിരുവാസു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






