അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ പരിശീലന കളരി നടത്തി

അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ പരിശീലന കളരി നടത്തി

May 18, 2025 - 14:31
 0
അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ പരിശീലന കളരി നടത്തി
This is the title of the web page

ഇടുക്കി: അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മയും ബാലജന സഖ്യം അണക്കര യൂണിയനുംചേര്‍ന്ന് കുട്ടികള്‍ക്കായി പ്രസംഗ പരിശീലന കളരി നടത്തി. ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ കലയുടെ പ്രാഥമിക പരിശീലനം ലഭ്യമാക്കി ആത്മവിശ്വാസത്തോടെ സദസുകളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുകയാണ് പരിപാടി ലക്ഷ്യം. കാഴ്ച സാംസ്‌കാരിക വേദി പ്രസിഡന്റ് ജോസഫ് മാത്യു, റോട്ടറി ക്ലബ് പ്രസിഡന്റ് ബെന്നി ജോണ്‍ എന്നിവര്‍ ക്ലാസെടുത്തു. റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ ഷാജി പി എസ്, മെന്റലിസ്റ്റ് റിയ റോസ് എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പി എസ് നന്ദനയെ അനുമോദിച്ചു. സാബു കുറ്റിപ്പാലയ്ക്കല്‍, സഹകാരി ഫോറം കണ്‍വീനര്‍ സജി ജോര്‍ജ്, ഭാരവാഹികളായ റിച്ച മരിയ സോണി, അന്ന സിംസണ്‍, ആദിന്‍സ് കെ എസ്, അമല്‍ അലക്‌സ്, ആദില്‍ സി മനോജ്, അഖില കെ റോബിന്‍, നിത്യ ജോസഫ്, നവനീത് ശ്രീജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow