കിണറ്റിലെ കുടിവെള്ളം മലീമസം: കാറ്ററിങ് സ്ഥാപനത്തിനെതിരെ മുരിക്കാശേരി സ്വദേശി പരാതി നല്‍കി

കിണറ്റിലെ കുടിവെള്ളം മലീമസം: കാറ്ററിങ് സ്ഥാപനത്തിനെതിരെ മുരിക്കാശേരി സ്വദേശി പരാതി നല്‍കി

May 18, 2025 - 14:38
 0
കിണറ്റിലെ കുടിവെള്ളം മലീമസം: കാറ്ററിങ് സ്ഥാപനത്തിനെതിരെ മുരിക്കാശേരി സ്വദേശി പരാതി നല്‍കി
This is the title of the web page

ഇടുക്കി: മുരിക്കാശേരി ടൗണില്‍ കാറ്ററിങ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചശേഷം അയല്‍വാസിയുടെ കിണറ്റിലെ കുടിവെള്ളം മലിനമായതായി പരാതി. മുരിക്കാശേരി ഇരുപ്പക്കാട്ട് സണ്ണി വാത്തിക്കുടി പഞ്ചായത്തിനും ആരോഗ്യവകുപ്പിനും കലക്ടറേറ്റിലും പരാതി നല്‍കി. കാറ്ററിങ് സ്ഥാപനത്തിലെ മാലിന്യ ടാങ്കും സെപ്റ്റിക് ടാങ്കും കിണറിനുസമീപത്താണ് സ്ഥാപിച്ചിരിക്കുന്നതെന്ന് സണ്ണിയും കുടുംബവും ആരോപിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഈകിണറ്റിലെ വെള്ളമാണ് വീട്ടുകാര്‍ ഉപയോഗിക്കുന്നത്.  വെള്ളത്തില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെടുകയും ഉപയോഗശഷം കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. മുന്‍വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് രണ്ടടി വെള്ളം മാത്രമേ സാധാരണയായി ഉണ്ടാകാറുള്ളൂ. എന്നാല്‍ 6 അടിയിലധികം വെള്ളം നിലവില്‍ കിണറ്റിലുള്ളതായി ഇവര്‍ പറയുന്നു. ജലം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഉയര്‍ന്ന അളവില്‍ ബാക്ടീരിയ കണ്ടെത്തി. വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയതായും സണ്ണി പറഞ്ഞു. അതേസമയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതല്ലാതെ പ്രശ്‌നം പരിഹരിക്കാനോ രോഗികള്‍ ഉള്‍പ്പെടുന്ന അഞ്ചംഗ കുടുംബത്തിന് കുടിവെള്ളം ലഭ്യമാക്കാനോ നടപടി സ്വീകരിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow