രാജാക്കാട് ബൈപ്പാസ് റോഡ് കൈയടക്കി മദ്യപ സംഘം
രാജാക്കാട് ബൈപ്പാസ് റോഡ് കൈയടക്കി മദ്യപ സംഘം
ഇടുക്കി: സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനിലൂടെ ലഹരിക്കെതിരായ പോരാട്ടം ശക്തമാകുമ്പോഴും രാജാക്കാട് ബസ് സ്റ്റാന്‍ഡിലേയ്ക്കുള്ള ബൈപ്പാസ് റോഡ് മദ്യപ സംഘങ്ങളുടെ പിടിയിലാണ്. അന്യസംസ്ഥാന തൊഴിലാളികളാണ് ലഹരി ഉപയോഗത്തിനായി ബൈപ്പാസ് റോഡ് കൈയടക്കിയിരിക്കുന്നത്. റോഡിന്റെ വശങ്ങളിലും സമീപത്തുമായി എത്തുന്ന ഇവര്‍ ഇവിടെ ഇരുന്ന് മദ്യപിക്കുക മാത്രമല്ല മറ്റ് ലഹരികള്‍ ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തേയും ബൈപ്പാസ് റോഡിന് ഇരുവശത്തുമുള്ള കൃഷിയിടങ്ങളില്‍ കുപ്പികളും മറ്റ് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയുമുണ്ട്. മദ്യപാനത്തിനുശേഷം ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഇവിടെ പതിവ് കാഴ്ചയാണ്.
What's Your Reaction?