ജില്ലാതല ഓണം വാരാഘോഷം: 30ന് ചെറുതോണിയില്‍ തടി ചുമട് മത്സരം; 31ന് ഘോഷയാത്രയും സമ്മേളനവും ഗാനമേളയും
ജില്ലാതല ഓണം വാരാഘോഷം: 30ന് ചെറുതോണിയില്‍ തടി ചുമട് മത്സരം; 31ന് ഘോഷയാത്രയും സമ്മേളനവും ഗാനമേളയും
ഇടുക്കി: ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയുംചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സമാപനം 31ന് നടക്കും. കഴിഞ്ഞ 21ന് ആരംഭിച്ച ആഘോഷത്തിന്റെ ഭാഗമായുള്ള കലാകായിക മത്സരങ്ങള്‍ നടന്നുവരികയാണ്. 30ന് ഉച്ചകഴിഞ്ഞ് 2ന് ചെറുതോണിയില്‍ തടി ചുമട് മത്സരവും വൈകിട്ട് 6ന് മാജിക് ഷോയും നടക്കും. 31ന് ഉച്ചകഴിഞ്ഞ് 2ന് സമാപന ഘോഷയാത്ര, പൊതുസമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് കൊച്ചിന്‍ ഗോള്‍ഡന്‍ ബീറ്റ്‌സിന്റെ ഗാനമേള. എഡിഎം മിനി കെ ജോണ്‍, സംഘാടക സമിതി ഭാരവാഹികളായ എ പി ഉസ്മാന്‍, ആന്‍സി തോമസ്, ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, അനില്‍ ആനയ്ക്കനാട്ട്, ബിജു നിള എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?