ടൗണ്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഉപ്പുതറ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ടൗണ്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഉപ്പുതറ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: ടൗണ്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഉപ്പുതറ വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷീല രാജന്‍ ഉദ്ഘാടനംചെയ്തു. ഉപ്പുതറ എസ്‌ഐ അനില്‍ കുമാര്‍ തൂഫാന്‍ ബോധവല്‍ക്കകരണ ക്ലാസ് നയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് കെ ഡി തോമസ് അധ്യക്ഷനായി. സിബി മുത്തുമാക്കുഴി, റെജീന റീബായ്, വി ജെ തോമസ്, റോജി സലീം, ജൂബി ബെന്‍, സബിന്‍ പി വി, ബോബിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപാടികള്‍, ഓണസദ്യ, പൊതുചര്‍ച്ച, മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ നടന്നു. പുതിയ ഭാരവാഹികളായി സിബി മുത്തുമാക്കുഴി (പ്രസിഡന്റ്), ബോബിന്‍ പ്ലാത്തറ, റെജീന റീബായ് (സെക്രട്ടറിമാര്‍), വി ജെ തോമസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?