എമെര്‍ജ് ഹോക്ക് കട്ടപ്പന ചാപ്റ്റര്‍ ഉദ്ഘാടനം 13ന് 

എമെര്‍ജ് ഹോക്ക് കട്ടപ്പന ചാപ്റ്റര്‍ ഉദ്ഘാടനം 13ന് 

Aug 10, 2026 - 17:39
 0
എമെര്‍ജ് ഹോക്ക് കട്ടപ്പന ചാപ്റ്റര്‍ ഉദ്ഘാടനം 13ന് 
This is the title of the web page

ഇടുക്കി: എമെര്‍ജ് ഹോക്ക് കട്ടപ്പന ചാപ്റ്റര്‍ ഉദ്ഘാടനം 13-ന് വള്ളക്കടവ് സിബീസ് ഗാര്‍ഡനില്‍ നടക്കും. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംരംഭകര്‍ക്ക് പരസ്പര പിന്തുണയും പുതിയ വളര്‍ച്ച അവസരങ്ങളും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോമാണ് എമെര്‍ജ് ബിസിനസ് ഫോറം. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി മുഖ്യാതിഥിയാകും. കട്ടപ്പന മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, എമെര്‍ജ് ഫൗണ്ടര്‍ ആന്‍ഡ് സിഇഒ ബിമല്‍ പ്രകാശ് എന്നിവര്‍ സംസാരിക്കും. 'വണ്‍ മെമ്പര്‍ വണ്‍ കാറ്റഗറി എന്ന പ്രത്യേകതയിലൂടെ ഒരേ ബിസിനസ് വിഭാഗത്തില്‍നിന്നുള്ള മത്സരം ഒഴിവാക്കാനും അംഗങ്ങള്‍ക്ക് മികച്ച റെഫറലുകളും ബിസിനസ് വളര്‍ച്ചയും ഉറപ്പാക്കാനും ഈ കൂട്ടായ്മ സഹായിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഗോപിനാഥന്‍ നാരായണന്‍, വൈസ് പ്രസിഡന്റ് അനൂപ് വിശ്വംഭരന്‍, സെക്രട്ടറി മാത്യൂസ് വര്‍ക്കിച്ചന്‍, ജോജോ കുമ്പളന്താനം, ഏബിള്‍ സനൂപ്, ശ്യാം എസ്,, ജിനു സി  എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow