ഇടുക്കി രൂപത കാല്‍നട മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 5ന്  

ഇടുക്കി രൂപത കാല്‍നട മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 5ന്  

Aug 11, 2026 - 10:58
 0
ഇടുക്കി രൂപത കാല്‍നട മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 5ന്  
This is the title of the web page

ഇടുക്കി: ഇടുക്കി രൂപതയിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിലേയ്ക്കുള്ള 6-ാമത് കാല്‍നട തീര്‍ഥാടനം സെപ്റ്റംബര്‍ 5ന് നടക്കും. രാജാക്കാട് ക്രിസ്തുരാജാ പള്ളിയില്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരണയോഗം മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം പുറയാറ്റ് ചെയര്‍മാനും മോണ്‍. ജോസ് നരിതൂക്കില്‍ ജനറല്‍ കണ്‍വീനറും ഫാ. മാത്യു കരോട്ടുകൊച്ചറക്കല്‍, ഫാ. ആന്റണി പനച്ചിക്കല്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായി നൂറുപേരടങ്ങിയ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. സെപ്റ്റംബര്‍ 5 ശനിയാഴ്ച രാവിലെ 9.30ന് രാജാക്കാട് ക്രിസ്തുരാജാ പള്ളിയില്‍ നിന്നാരംഭിക്കുന്ന തീര്‍ഥാടനത്തില്‍ രൂപതയിലെ മുഴുവന്‍ വൈദികരും സമര്‍പ്പിതരും വിവിധ ഇടവകകളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കും. ഉച്ചയോടെ രാജകുമാരി തീര്‍ഥാടന പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ആഡ്രൂസ് താഴത്ത് വി.കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തീര്‍ഥാടകരെ സ്വീകരിക്കാന്‍ രാജകുമാരിയില്‍ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. തീര്‍ഥാടകരായി എത്തിച്ചേരുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും നേര്‍ച്ച കഞ്ഞി വിതരണം ചെയ്യുന്നതാണ്. രൂപതയുടെ ആത്മീയ ഉണര്‍വിനും പൊതുസമൂഹത്തില്‍ ആകമാനം നന്മയുടെ വളര്‍ച്ചയ്ക്കും ഈ തീര്‍ഥാടനം വഴിയൊരുക്കുമെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. ഫാ. ജോബി മാതാളിക്കുന്നേല്‍ ഫാ.ജിന്‍സ് കാരയ്ക്കാട്ട് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow