നെടുങ്കണ്ടം കോടതിയില്‍നിന്ന് ചാടിപ്പോയ പ്രതിയെ ഓടിച്ചിട്ടുപിടിച്ച് പൊലീസ്
നെടുങ്കണ്ടം കോടതിയില്‍നിന്ന് ചാടിപ്പോയ പ്രതിയെ ഓടിച്ചിട്ടുപിടിച്ച് പൊലീസ്
ഇടുക്കി: നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കുന്നതിനിടെ ചാടിപ്പോയ പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. ഉടുമ്പന്‍ചോല സ്വദേശി ബാലമുരുകനാണ് നെടുങ്കണ്ടം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ തന്ത്രപരമായി ഓടിപ്പോയത്. പിന്നാലെ പാഞ്ഞ പോലീസ് 15 മിനിറ്റിനുള്ളില്‍ പ്രതിയെ പിടികൂടി. അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
What's Your Reaction?