വേതനം 50 രൂപ കൂട്ടി: മൂന്നാര്‍ കെഎഫ്ഡിസി തൊഴിലാളികള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു  

വേതനം 50 രൂപ കൂട്ടി: മൂന്നാര്‍ കെഎഫ്ഡിസി തൊഴിലാളികള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു  

Oct 3, 2026 - 17:11
 0
വേതനം 50 രൂപ കൂട്ടി: മൂന്നാര്‍ കെഎഫ്ഡിസി തൊഴിലാളികള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു  
This is the title of the web page

ഇടുക്കി: മൂന്നാര്‍ കെഎഫ്ഡിസി തൊഴിലാളികളുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. വേതനം 50 രൂപ വര്‍ധിപ്പിക്കാനും മറ്റ് ആവശ്യങ്ങള്‍ രണ്ട് മാസത്തിനകം പരിഹരിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കെഎഫ്ഡിസി റോസ് ഗാര്‍ഡന് മുമ്പില്‍ രാവിലെ 8ന് സഞ്ചാരികളെ ഗാര്‍ഡനിലേക്ക് പ്രവേശിപ്പിക്കാതെയായിരുന്നു പ്രതിഷേധം. നിലവില്‍ തൊഴിലാളികള്‍ക്ക് ദിവസവേതനമായി ലഭിക്കുന്നത് 578 രൂപയാണ്. ഈ തുക വര്‍ധിപ്പിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. 800 രൂപയ്ക്ക് മുകളില്‍ ശമ്പളം നല്‍കുക, പെന്‍ഷന്‍, ഇഎസ്‌ഐ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചു. തുടര്‍ന്ന് എല്‍ഡിഎഫ് നേതാക്കളും കെഎഫ്ഡിസി ഉദ്യോഗസ്ഥരും തൊഴിലാളികളുമായി ചര്‍ച്ച നടത്തി. മൂന്ന് മണിക്കൂര്‍ നീണ്ട സമരത്തിനും ചര്‍ച്ചയ്ക്കുമൊടുവിലാണ് ധാരണയായത്. ശമ്പളത്തില്‍ 50 രൂപ വര്‍ധിപ്പിക്കുമെന്നും മറ്റ് ആവശ്യങ്ങളില്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി. ഇതോടെയാണ് തൊഴിലാളികള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow