എന്‍ആര്‍ സിറ്റി-കനകപ്പുഴ-മാങ്ങാത്തൊട്ടി റോഡും കനകപ്പുഴ പാലവും ഉദ്ഘാടനംചെയ്തു
എന്‍ആര്‍ സിറ്റി-കനകപ്പുഴ-മാങ്ങാത്തൊട്ടി റോഡും കനകപ്പുഴ പാലവും ഉദ്ഘാടനംചെയ്തു
ഇടുക്കി: സേനാപതി-രാജാക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എന്‍ആര്‍ സിറ്റി-കനകപ്പുഴ-മാങ്ങാത്തൊട്ടി റോഡും കനകപ്പുഴ പാലവും എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. ഇടുക്കിയില്‍ നിലവാരമുള്ള റോഡുകള്‍ നിര്‍മിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 6.45 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. ഇരുപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.
രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് അധ്യക്ഷയായി. സേനാപതി പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, മത സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?

