നെടുങ്കണ്ടം ഉപജില്ലാ കലോത്സവം 11, 12, 13 തീയതികളില്‍
നെടുങ്കണ്ടം ഉപജില്ലാ കലോത്സവം 11, 12, 13 തീയതികളില്‍
ഇടുക്കി: നെടുങ്കണ്ടം ഉപജില്ലാ സ്‌കൂള്‍ കലോത്സവം 11, 12, 13 തീയതികളില്‍ നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. എല്‍പി മുതല്‍ എച്ച്എസ്എസ് വരെ 310 ഇനങ്ങളില്‍ 53 സ്‌കൂളുകളില്‍നിന്നായി 3524 വിദ്യാര്‍ഥികള്‍ മത്സരിക്കും. 11ന് രചനാ മത്സരങ്ങള്‍. 12ന് രാവിലെ 10.30ന് എം.എം മണി എംഎല്‍എ കലോത്സവം ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ അധ്യക്ഷനാകും. കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. നെടുങ്കണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പഞ്ചായത്ത് യുപി സ്‌കൂള്‍, കോ- ഓപ്പറേറ്റീവ് കോളേജ്, ബിഎഡ് കോളേജ്, സഹകരണ ബാങ്ക് ഹാള്‍, കമ്യൂണിറ്റി ഹാള്‍, ബിആര്‍സി ഹാള്‍ എന്നിവിടങ്ങളിലെ 10 വേദികളില്‍ മത്സരം നടക്കും. നിസരി എന്നുപേരിട്ടിരിക്കുന്ന കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ് നിര്‍വഹിച്ചു. നെടുങ്കണ്ടം എഇഒ ജെന്‍സിമോള്‍, ഡോ. കെ എം സുരേഷ് കുമാര്‍, എ എസ് അഞ്ജു, അല്ലി എസ് ചന്ദ്രന്‍, ധനേഷ് കുമാര്‍, കെ എസ് രഘുനാഥന്‍, സുനു രതീഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

