മുറിച്ചിട്ട മരം ദേഹത്ത് പതിച്ച് ഗൃഹനാഥന്‍ മരിച്ചു
മുറിച്ചിട്ട മരം ദേഹത്ത് പതിച്ച് ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി: മുറിച്ചിട്ട മരം ദേഹത്ത് പതിച്ച് ഗൃഹനാഥന്‍ മരിച്ചു. കട്ടപ്പന കല്ലുകുന്ന് ചൂളത്തേല്‍ രമേശ് (56)ആണ് മരിച്ചത്. ആനവിലാസം ശാസ്താനടയ്ക്ക് സമീപമുള്ള പുരയിടത്തിലാണ് അപകടം. മുറിച്ചിട്ട മരം സമീപത്തെ മറ്റൊരു മരത്തിലിടിച്ച് രമേശിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: അനിത. മക്കള്‍: രഞ്ജിത്ത്, രശ്മി, രേഷ്മ.
What's Your Reaction?






