കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ മിനി ഗാര്‍ഡന്‍ ഒരുക്കി ലബ്ബക്കട ജെപിഎം കോളേജ് വിദ്യാര്‍ഥികള്‍
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ മിനി ഗാര്‍ഡന്‍ ഒരുക്കി ലബ്ബക്കട ജെപിഎം കോളേജ് വിദ്യാര്‍ഥികള്‍
ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗ്രീന്‍ സ്പെയ്സ് മിനി ഗാര്‍ഡന്‍ ഒരുക്കി ലബ്ബക്കട ജെപിഎം കോളേജ് വിദ്യാര്‍ഥികള്‍. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി മുളയും കയറും ഉപയോഗിച്ചാണ് ഇരിപ്പിടങ്ങള്‍ നിര്‍മിച്ചത്. കൂടാതെ, കാടുപിടിച്ചുകിടന്ന സ്ഥലം വെട്ടിത്തെളിച്ച് ചെറുപൂന്തോട്ടവും ഒരുക്കി. കോളേജിലെ ഒന്നാംവര്‍ഷ എംഎസ്ഡബ്ല്യു വിദ്യാര്‍ഥികള്‍ ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായാണ് മൂന്നുദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇടവേളകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇരിക്കാനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇവിടം ഉപയോഗിക്കാം.
നഗരസഭാ ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഗ്രീന്‍ സ്പെയ്സ് ഉദ്ഘാടനംചെയ്തു. ഇതോടൊപ്പം നിര്‍മിച്ച പച്ചക്കറിത്തോട്ടം നഗരസഭ കൗണ്‍സിലര്‍ ധന്യ അനില്‍ ഉദ്ഘാടനംചെയ്തു. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ഗീത ആര്‍ പിള്ള അധ്യക്ഷയായി. അധ്യാപകന്‍ വിന്‍സണ്‍ ജോസഫ് സംസാരിച്ചു. എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളായ മെല്‍ബിന്‍ അനില്‍, ജെസ്ലിന്‍ ബാബു, ആന്‍ മരിയ ജോസഫ്, ഹെലന്‍ സജയ്, ഷോന്‍സ് മാത്യു, മരിയ എല്‍സ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
What's Your Reaction?

