കോണ്‍ഗ്രസ് കുമളിയില്‍ പ്രതിഷേധയോഗം ചേര്‍ന്നു
കോണ്‍ഗ്രസ് കുമളിയില്‍ പ്രതിഷേധയോഗം ചേര്‍ന്നു
ഇടുക്കി: സിപിഐഎം ഏരിയ സെക്രട്ടറി എസ് സാബു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയെന്നാരോപിച്ച് കുമളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധയോഗം ചേര്‍ന്നു. പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പീരുമേട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയാറായില്ല. കുമളിയുടെ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റ് പി പി റഹീം അധ്യക്ഷനായി. കുമളി പഞ്ചായത്ത് പ്രസിഡന്റുമായ എം എം വര്‍ഗീസ്, ഡിസിസി അംഗം സന്തോഷ് പണിക്കര്‍, മുന്‍ മണ്ഡലം പ്രസിഡന്റ് ബിജു ദാനിയേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?