തങ്കമണിയില്‍ മണ്ണ് പരിശോധന കേന്ദ്രം ആരംഭിച്ചു
തങ്കമണിയില്‍ മണ്ണ് പരിശോധന കേന്ദ്രം ആരംഭിച്ചു

ഇടുക്കി: കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി തങ്കമണിയില്‍ മണ്ണ് പരിശോധന കേന്ദ്രം തുറന്നു. സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്രം കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ വിനേഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിഭൂമിയിലെ മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും അതനുസരിച്ച് വളപ്രയോഗം നടത്തുന്നതിനും കാര്‍ഷിക വിളകളുടെ രോഗം നിയന്ത്രിക്കുന്നതിനും മണ്ണ് പരിശോധന ഉപകാരപ്രദമാണ്. ബാങ്ക് പ്രസിഡന്റ് സൈബിച്ചന്‍ കരിമ്പന്‍മാക്കല്‍ അധ്യക്ഷനായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മൂക്കാട്ട്, പഞ്ചായത്തംഗം ഷേര്‍ളി ജോസഫ്, നബാര്‍ഡ് ജില്ലാ മാനേജര്‍ എം എസ് അരുണ്‍, ബാങ്ക് സെക്രട്ടറി സുനീഷ് കോട്ടൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






