പോബ്‌സ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനമില്ല: പ്രതിഷേധ സദസ് 7ന് വണ്ടിപ്പെരിയാറില്‍ 

പോബ്‌സ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനമില്ല: പ്രതിഷേധ സദസ് 7ന് വണ്ടിപ്പെരിയാറില്‍ 

May 5, 2025 - 11:39
 0
പോബ്‌സ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനമില്ല: പ്രതിഷേധ സദസ് 7ന് വണ്ടിപ്പെരിയാറില്‍ 
This is the title of the web page

ഇടുക്കി: പോബ്‌സ് എസ്റ്റേറ്റിലെ തൊഴിവാളികള്‍ക്ക് വേതനം നല്‍കാത്ത മാനേജ്‌മെന്റിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് 7ന് വണ്ടിപ്പെരിയാറില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐഎന്‍ടിയുസി, കെപിസബ്ല്യു, എച്ച്ആര്‍പിഇ യൂണിയനുകള്‍ സംയുക്തമായാണ് സമരം നടത്തുന്നത്. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ട് 4 മാസമായി. അതിനാല്‍ ഇവര്‍ക്ക് ജോലിയില്‍ തുടരാനാകുന്നില്ല. പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനിരിക്കെ കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതടക്കമുള്ള ഭാരിച്ച ചെലവുകളും ഇവര്‍ക്ക് താങ്ങാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് യൂണിയനുകള്‍ സമരവുമായി രംഗത്തെത്തിയത്. തൊഴിലാളി യൂണിയന്‍ നേതാവും പീരുമേട് എംഎല്‍എയുമായ വാഴൂര്‍ സോമന്‍ തൊഴില്‍ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലായെന്നും നേതാക്കള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എച്ച്ആര്‍പിഇ യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ്, കെപിഡബ്ല്യു യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, നേതാക്കളായ എസ് ഗണേശന്‍, എന്‍ മഹേഷ്, കെഎസ് വിനോദ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow