ധീരജിനെ കൊലപ്പെടുത്തിയത് സിപിഐഎം: ജോയി തോമസ്
ധീരജിനെ കൊലപ്പെടുത്തിയത് സിപിഐഎം: ജോയി തോമസ്
ഇടുക്കി: ഇടുക്കി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ധീരജിനെ കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് ജോയി തോമസ് ആരോപിച്ചു. ധീരജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ എന്താണ് സംഭവിച്ചതെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ചെറുതോണിയില്‍ ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ധീരജ് വധക്കേസില്‍ പുനരന്വേഷണം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടത്തുന്ന കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചെറുതോണിയില്‍ നടന്ന പ്രതിഷേധ സ്വദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴത്തോപ്പ് പഞ്ചായത്ത് ഭരണസമിതിക്ക് സ്വതന്ത്രമായി ഭരിക്കാന്‍ സാഹചര്യം സൃഷ്ടിക്കാതെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഗുണ്ടായിസവുമായി രംഗത്തുവന്നാല്‍ അവരുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നും ജോയി തോമസ് പറഞ്ഞു. അതിന് കഴിവും പ്രാപ്തിയുമുള്ള ആളെയാണ് പഞ്ചായത്ത് ഭരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെയൊക്കെ ആളുകളെ പറ്റിക്കാമെന്ന കാര്യത്തില്‍ പിഎച്ച്ഡി എടുത്തിരിക്കുന്ന ആളാണ് മന്ത്രി റോഷി അഗസ്റ്റിനെന്ന് ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ ആരോപിച്ചു.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനീഷ് ജോര്‍ജ് അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. എ പി ഉസ്മാന്‍, ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍, എം ഡി അര്‍ജുനന്‍, ടി ജെ പീറ്റര്‍, സന്ദ്രാമോള്‍ ജിന്നി, അനില്‍ ആനിക്കനാട്ട്, പി ഡി ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?