തോണിത്തടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ഘോഷയാത്ര നടത്തി
തോണിത്തടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ഘോഷയാത്ര നടത്തി

ഇടുക്കി: തോണിത്തടി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മീനപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് മഹാഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഹരിതീര്‍ത്ഥപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് അനീഷ് ബാബു, വൈസ് പ്രസിഡന്റ് ബിജു ചെമ്പന്‍കുളം, സെക്രട്ടറി വിനോദ് വരയാത്ത്, യൂണിയന്‍ കമ്മിറ്റിയംഗം സുരേഷ് പടന്നമാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






