കരുണാപുരം പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതി നടത്തിയത് വന്‍ അഴിമതി: യുഡിഎഫ്
കരുണാപുരം പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതി നടത്തിയത് വന്‍ അഴിമതി: യുഡിഎഫ്
ഇടുക്കി: അയോഗ്യയാക്കപ്പെട്ട കരുണാപുരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശോഭനാമ്മ ഗോപിനാഥനും എല്‍ഡിഎഫും അംഗങ്ങളുംചേര്‍ന്ന് വന്‍ അഴിമതി നടത്തിയതായി യുഡിഎഫ്. അധികാരത്തിനാണ് ശോഭനാമ്മ യുഡിഎഫില്‍നിന്ന് കൂറുമാറി എല്‍ഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായത്.
യുഡിഎഫ് അംഗം മിനി പ്രിന്‍സ് നല്‍കിയ പരാതിയിലാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം ശോഭനാമ്മയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയത്. ഓണാഘോഷത്തിന്റെ പേരില്‍ എല്‍ഡിഎഫ് ക്രമക്കേടാണ് നടത്തിയത്. നാട്ടുകാരില്‍നിന്ന് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തി. എന്നാല്‍, പഞ്ചായത്ത് കമ്മിറ്റിയില്‍ രസീതോ രേഖകളോ ഒന്നുമില്ലാതെ വെള്ളപ്പേപ്പറില്‍ ചില സ്ഥലങ്ങളിലെ കണക്ക് മാത്രം എഴുതി വായിച്ചു. ആവശ്യപ്പെട്ടവര്‍ക്ക് കണക്കിന്റെ പകര്‍പ്പും നല്‍കിയില്ല. ഡിടിപിസിയുടെ പേരില്‍ നിയോജകമണ്ഡലം തലത്തില്‍ ആഘോഷം നടത്തിയതായി കാട്ടി ലക്ഷങ്ങള്‍ തട്ടാനും ശ്രമിക്കുന്നു. സിപിഐ എം ഏരിയ സെക്രട്ടറി, ജീവനക്കാരെ നിയന്ത്രിച്ച് പഞ്ചായത്ത് ഭരിക്കുകയാണെന്നും കെപിസിസി വക്താവ് സേനാപതി വേണു, പഞ്ചായത്തംഗങ്ങളായ മിനി പ്രിന്‍സ്, ജയ്‌മോന്‍ നെടുവേലി, നടരാജ പിള്ള, ആന്‍സി തോമസ്, ശ്യാമള മധുസൂദനന്‍, നേതാക്കളായ കെ കെ കുഞ്ഞുമോന്‍, ഷൈജന്‍ ജോര്‍ജ് എന്നിവര്‍ ആരോപിച്ചു.
What's Your Reaction?

