വണ്ടന്‍മേട് മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ തച്ചേടത്ത് ടി ടി ജോസ് അന്തരിച്ചു

വണ്ടന്‍മേട് മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ തച്ചേടത്ത് ടി ടി ജോസ് അന്തരിച്ചു

Oct 23, 2025 - 18:38
 0
വണ്ടന്‍മേട് മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ തച്ചേടത്ത് ടി ടി ജോസ് അന്തരിച്ചു
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ തച്ചേടത്ത് ടി ടി ജോസ്(70) അന്തരിച്ചു. പതിറ്റാണ്ടുകളായി ഏലക്ക ഉല്‍പ്പാദന, വിപണന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ടി ടി ജോസ്, ഇന്ത്യയില്‍നിന്ന്് കൂടുതല്‍ ഏലക്ക വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്തതിന് കേന്ദ്ര വാണിജ്യമന്ത്രാലയം നിരവധി തവണ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. കയറ്റുമതി, ഏലക്കാ ലേലകേന്ദ്രം, പ്ലാന്റേഷന്‍, പാലാട്ട് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, റിസോര്‍ട്ട് തുടങ്ങി നിരവധി സംരംഭങ്ങള്‍ മാസ് ഗ്രൂപ്പിനുകീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. സാമൂഹിക, സേവനരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, സഹ്യാദ്രി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, സ്‌പൈസസ് പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ അഡൈ്വസറി ബോര്‍ഡ് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരുന്ന അദ്ദേഹം മുന്‍ സ്‌പൈസസ് ബോര്‍ഡ് അംഗം കൂടിയാണ്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടുദിവസമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. മൃതദേഹം 24ന്(വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിലെത്തിക്കും. സംസ്‌കാരം 25ന്(ശനി) ഉച്ചകഴിഞ്ഞ് 2.30ന് വണ്ടന്‍മേട് സെന്റ് ആന്റണീസ് പള്ളിയില്‍.ഭാര്യ: ആന്‍സി ജോസ്, പുതുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അന്‍ജോ ജോസ്(എംഡി, മാസ് എന്റര്‍പ്രൈസസ്, ആയുര്‍ കൗണ്ട് റിസോര്‍ട്ട്‌സ്), അഞ്ചു ടോംസണ്‍(ഡയറക്ടര്‍, പാലാട്ട് ഗ്രൂപ്പ്). മരുമക്കള്‍: ട്രീസ എലിസബത്ത് തോമസ്(ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, അയ്യര്‍ ആന്‍ഡ് ചെറിയാന്‍ അസോസിയേറ്റ്‌സ്), ടോംസണ്‍ സിറിള്‍(എംഡി, സ്‌പെഷ്യാലിറ്റി ഇന്ത്യന്‍ ഫുഡ് പാര്‍ക്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്‌സ്, പാലാട്ട് ഗ്രൂപ്പ്). കൊച്ചുമക്കള്‍: ജോആന്‍, ടിയാന, സ്റ്റീവ്, ഇവാ, മിയ.

What's Your Reaction?

like

dislike

love

funny

angry

sad

wow