ചിന്നക്കനാൽ ജനവാസമേഖലയിൽ വീണ്ടും ചക്കകൊമ്പൻ ഇറങ്ങി
ചിന്നക്കനാൽ ജനവാസമേഖലയിൽ വീണ്ടും ചക്കകൊമ്പൻ ഇറങ്ങി

ഇടുക്കി: വെള്ളിയാഴ്ച രാത്രിയിൽ സിങ്കുകണ്ടത്ത് ചക്കകൊമ്പൻ ഇറങ്ങി. മേഖലയിലെ കൃഷിയിടങ്ങൾ നാശിപ്പിക്കുകയും വേസ്റ്റ് ബിന്നുകൾ തകർക്കുകയും ചെയ്തു. ആന പുലർച്ചെവരെ ജനവാസ മേഖലയിൽ തുടർന്നു. കഴിഞ്ഞ രണ്ട് മാസത്തിലധികമായി സമീപ മേഖലയായ ബി എൽ റാമിൽ കാട്ടാന കൂട്ടങ്ങൾ പതിവായി നാശം വിതക്കുകയാണ്. മുന്നാറിൽ പടയപ്പയെ സ്ഥിരമായി നിരീക്ഷിക്കാൻ വനം വകുപ്പ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സമാന രീതിയിൽ ചിന്നക്കനാലിലും നിരീക്ഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






