എല്‍ഡിഎഫ് ഇരട്ടയാര്‍ മേഖല കണ്‍വന്‍ഷന്‍
എല്‍ഡിഎഫ് ഇരട്ടയാര്‍ മേഖല കണ്‍വന്‍ഷന്‍

ഇടുക്കി: എല്‍ ഡി എഫ് ഇരട്ടയാര്‍ മേഖല തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കേരള കോണ്‍ഗ്രസ് എം. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ പ്രതിസന്ധിയിലാക്കുന്നതിനായി ആസൂത്രിതമായ നീക്കങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും എന്നാല്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ജോസ് പാലത്തിനാല്‍ പറഞ്ഞു.
ഇരട്ടയാര്‍ പഞ്ചായത്തംഗം ആനന്ദ് വിളയില്‍ അധ്യഷനായി. സിപിഎം കട്ടപ്പന ഏരിയ കമ്മറ്റിയംഗം പി വി ഷാജി, ലോക്കല്‍ സെക്രട്ടറി സിജു വര്‍ഗീസ്, കേരള കോണ്‍. സംസ്ഥാന കമ്മിറ്റിയംഗം ജോസുകുട്ടി കണ്ണമുണ്ടയില്‍, നിയോജക മണ്ഡലം പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി,മണ്ഡലം പ്രസിഡന്റ് ലാലച്ചന്‍ വള്ളക്കട, പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, പഞ്ചായത്തംഗം സോണിയ മാത്യു, എസി മാത്യു അമ്പഴത്തിങ്കല്‍, ജോയി തൊട്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






