കുടുംബശ്രീ ഭക്ഷ്യമേളയില്‍ ഹിറ്റായി വനസുന്ദരി ചിക്കന്‍

കുടുംബശ്രീ ഭക്ഷ്യമേളയില്‍ ഹിറ്റായി വനസുന്ദരി ചിക്കന്‍

May 4, 2025 - 15:33
 0
കുടുംബശ്രീ ഭക്ഷ്യമേളയില്‍ ഹിറ്റായി വനസുന്ദരി ചിക്കന്‍
This is the title of the web page

ഇടുക്കി: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീയുടെ ഭക്ഷണശാലയിലെ 'വനസുന്ദരി' ചിക്കന്‍ സന്ദര്‍ശകരുടെ ഇഷ്ടവിഭവമായി മാറുന്നു. പാലക്കാട് അട്ടപ്പാടി ആദിവാസി ഊരിന്റെ സ്വന്തം ഭക്ഷണമാണ് വനസുന്ദരി ചിക്കന്‍. പച്ചക്കുരുമുളകും ഇഞ്ചിയും കാന്താരിയും മല്ലിയും പുതിനയും കാട്ടുജീരകവും പച്ചിലകളും ചേര്‍ത്തരച്ച കൂട്ടിലേക്കു വേവിച്ച ചിക്കന്‍ ചേര്‍ത്ത് 
പൊള്ളിച്ച് ചതച്ചെടുത്ത കാട്ടുസുന്ദരി ഒരുതവണ കഴിച്ചാല്‍ നാവില്‍നിന്ന് രുചി മാറില്ല. അട്ടപ്പാടിയുടെ സ്വന്തം വിഭവത്തെ ഇടുക്കിയിലെ മേളയില്‍ എത്തിച്ചത് അട്ടപ്പാടി സ്വദേശികളായ അഞ്ച് സ്ത്രീകളാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അട്ടപ്പാടിയിലെ പൂര്‍വികര്‍ ഉണ്ടാക്കിയെടുത്ത മസാലക്കൂട്ടാണ് ഈ രുചിയുടെ രഹസ്യമെന്ന് ഇവര്‍ പറയുന്നു. സുന്ദരി ചിക്കനൊപ്പം ദോശയും സലാഡും ചമ്മന്തിയും വിളമ്പുന്നു. വിവിധ ഔഷധങ്ങള്‍ ചേര്‍ത്തുള്ള ഊരുകാപ്പിയും കഫേയില്‍ ലഭ്യമാണ്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വനസുന്ദരിയെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും രുചികൊണ്ടും പേരുകൊണ്ടും വിഭവം ഇതിനകം ഭക്ഷണപ്രിയരുടെ ഇടയില്‍ ഹിറ്റായി മാറിക്കഴിഞ്ഞെന്നും പാചകക്കാര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow