വണ്ടന്‍മേട് വാലുമേട് അങ്കണവാടി ഉദ്ഘാടനം ചെയ്തു
വണ്ടന്‍മേട് വാലുമേട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

ഇടുക്കി: വണ്ടന്‍മേട് വാലുമേട് 59-ാം നമ്പര്‍ അങ്കണവാടി തുറന്നു. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രാജാ മാട്ടുക്കാരന്‍ അധ്യക്ഷനായി. അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ ചന്ദ്രശേഖരന്‍, ഭാര്യ പത്മ, വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ എന്നിവരെ അനുമോദിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയി, പഞ്ചായത്തംഗം ജി പി രാജന്‍, വി കെ മുത്തുകുമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ശശികല, ബിന്ദു കെ, അധ്യാപിക ജിന്‍സി ബിബീഷ്, ഹെല്‍പ്പര്‍ അമ്പിളി ജയന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. വണ്ടന്‍മേട് പഞ്ചായത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍നിന്ന് 27 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. എല്ലാവിധ സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. 20 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
What's Your Reaction?






