മേടപുലരിക്ക് മുന്‍പേ പൂവിട്ട് കണിക്കൊന്ന
മേടപുലരിക്ക് മുന്‍പേ പൂവിട്ട് കണിക്കൊന്ന

ഇടുക്കി: മേടപുലരിക്ക് മുന്‍പേ ഹൈറേഞ്ചില്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു. പീത നിറത്തിലെ കൊന്നപ്പൂക്കള്‍ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ്. പ്രളയത്തിനു ശേഷം കേരളത്തിലുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് പൂക്കള്‍ കാലംതെറ്റി വിരിയാന്‍ കാരണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഫെബ്രുവരി അവസാനവാരം മുതല്‍ ഹൈറേഞ്ചില്‍ കണിക്കൊന്നകള്‍ പൂവിട്ടു തുടങ്ങിയിരുന്നു.
പലയിടങ്ങളിലും മാര്‍ച്ച് അവസാനത്തോടെ പൂക്കള്‍ കൊഴിഞ്ഞു തുടങ്ങുവാനാണ് സാധ്യത.വേനല്‍ മഴ പെയ്താലും പൂക്കള്‍ ചീഞ്ഞു തുടങ്ങും. കണിക്കൊന്നയുടെ ലഭ്യത കുറഞ്ഞതോടെ ഒരു പിടിപൂവിനു 25 രൂപ വരെയാണ് വിഷുക്കാലത്തെ വിപണി വില. ഇതിനിടെ പ്ലാസ്റ്റിക് കൊന്നപൂക്കളും വിപണിയില്‍ സജീവമായതോടെ കാണിക്കൊന്നക്ക് ആവശ്യക്കാരും കുറഞ്ഞിട്ടുണ്ട്.
What's Your Reaction?






