ചെല്ലാര്‍കോവില്‍ കുങ്കിരിപ്പെട്ടിയിലെ ജനവാസമേഖലയില്‍ മാലിന്യം തള്ളിയതായി പരാതി

ചെല്ലാര്‍കോവില്‍ കുങ്കിരിപ്പെട്ടിയിലെ ജനവാസമേഖലയില്‍ മാലിന്യം തള്ളിയതായി പരാതി

Feb 3, 2026 - 17:37
 0
ചെല്ലാര്‍കോവില്‍ കുങ്കിരിപ്പെട്ടിയിലെ ജനവാസമേഖലയില്‍ മാലിന്യം തള്ളിയതായി പരാതി
This is the title of the web page

ഇടുക്കി: കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ചെല്ലാര്‍കോവില്‍ കുങ്കിരിപ്പെട്ടി ഭാഗത്ത്  വന്‍തോതില്‍ മാലിന്യം തള്ളിയതായി പരാതി. ബേക്കറിയില്‍ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും അടക്കമാണ് ഇവിടെ തള്ളിയത്. നാട്ടുകാരും പഞ്ചായത്ത് അധികൃതരും വിവരമറിഞ്ഞ് സ്ഥലത്തെത്തുന്നതിന് മുമ്പ് മാലിന്യത്തിന് തീയിട്ടു. ചൊവ്വാഴ്ച പുലര്‍ച്ചയാണ് മാലിന്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. സംഭവം നാട്ടുകാര്‍ പഞ്ചായത്തംഗത്തിന്റെ ശ്രദ്ധയില്‍പെടുത്തി. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം ഷീബ ജോര്‍ജ് പറഞ്ഞു. കുമളിയിലുള്ള ബേക്കറിയില്‍ നിന്നെത്തിച്ച പഴകിയ ഭക്ഷണസാധനങ്ങളും പ്ലാസ്റ്റിക്കുമാണ് ഇവിടെ തള്ളിയതെന്നാണ് ലഭിക്കുന്ന സൂചന. ഇത് കൂടാതെ വൈകുന്നേരങ്ങളില്‍ അപരിചിതര്‍ മേഖലയിലെത്തുകയും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കം സ്ഥിരമായി ഇവിടെ തള്ളുന്നത് കുരങ്ങ് അടക്കമുള്ള വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ശല്യം മേഖലയില്‍ രൂക്ഷമാകാനും കാരണമാകുന്നു. സംഭവത്തെക്കുറിച്ച് പലതവണ പഞ്ചായത്തില്‍ പരാതി അറിയിച്ചെങ്കിലും ക്യാമറ സ്ഥാപിക്കാമെന്ന് പറഞ്ഞതല്ലാതെ തുടര്‍നടപടികളും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഈ മേഖലയില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow