വാഗമണ്‍ അപകടം: വില്ലനായത് കോടമഞ്ഞ്: പരിക്കേറ്റത് ചെന്നൈയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക്
വാഗമണ്‍ അപകടം: വില്ലനായത് കോടമഞ്ഞ്: പരിക്കേറ്റത് ചെന്നൈയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക്

ഇടുക്കി: വാഗമണ്‍ പുള്ളിക്കാനത്ത് വ്യാഴാഴ്ച അപകടത്തില്‍പെട്ട വാഗമണ്‍ ഡിസി കോളേജിന്റെ ബസിലുണ്ടായിരുന്നത് പഠനക്യാമ്പിനെത്തിയ ചെന്നൈ താംബരം ദാനിഷ് അഹമ്മദ് എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്കും 17 വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. പഠനക്യാമ്പില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 80 പേരാണ് ചെന്നൈയില്‍നിന്ന് വാഗമണ്ണിലെത്തിയത്. ഡിസി കോളേജിന്റെ രണ്ട് ബസുകളിലായി ഇവര്‍ വാഗമണ്ണിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷം കോളേജിലേക്ക് തിരികെവരികയായിരുന്നു. റോഡില്‍ കോടമഞ്ഞ് മുടിയതോടെ നിയന്ത്രണം നഷ്ടമായ ബസ് 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ ബസിന്റെ പിന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് വിദ്യാര്‍ഥികളെ പുറത്തെത്തിച്ചു. കോളേജിന്റെ ആംബുലന്‍സിലും നാട്ടുകാരുടെ വാഹനങ്ങളിലുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാര്‍, വാഗമണ്‍ പൊലീസും മൂലമറ്റം അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. തൊടുപുഴ തഹസില്‍ദാര്‍ ഒ എസ് ജയകുമാര്‍, അറക്കുളം വില്ലേജ് ഓഫീസര്‍ എസ് ലക്ഷ്മി, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് വിനോദ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
What's Your Reaction?






