ഹോര്‍ട്ടി റിസേര്‍ച്ച് സെന്റര്‍ 'കര്‍ഷകശ്രേഷ്ഠ' അവാര്‍ഡ് വിതരണവും കാര്‍ഷിക സെമിനാറും 3ന് ചേറ്റുകുഴിയില്‍
ഹോര്‍ട്ടി റിസേര്‍ച്ച് സെന്റര്‍ 'കര്‍ഷകശ്രേഷ്ഠ' അവാര്‍ഡ് വിതരണവും കാര്‍ഷിക സെമിനാറും 3ന് ചേറ്റുകുഴിയില്‍
ഇടുക്കി: ഹോര്‍ട്ടി റിസേര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 16-ാമത് കര്‍ഷക ശ്രേഷ്ഠാ അവാര്‍ഡ് വിതരണവും കാര്‍ഷിക സെമിനാറും 3ന് ചേറ്റുകുഴി വൈറ്റ്ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും. നടക്കും. മന്ത്രി ടി സിദ്ദിഖ് സമ്മേളനം ഉദ്ഘാടനംചെയ്യും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഏലം, ജൈവ പച്ചക്കറി തുടങ്ങിയ കൃഷിമേഖലകളില്‍ മികച്ച വിജയം കൈവരിച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും. ജില്ലയിലെ വിവിധ മേഖലകളില്‍നിന്ന് കാര്‍ഷിക രംഗത്ത് മികവും പ്രാവീണ്യവും തെളിയിച്ച കര്‍ഷക പ്രതിഭകള്‍ക്ക് ക്യാഷ് അവാര്‍ഡുകളും പ്രശസ്തിപത്രങ്ങളും നല്‍കും. സമ്മേളനത്തോടനുബന്ധിച്ച് ഏലം കൃഷിയിലെ നൂതന സാങ്കേതിക വിദ്യകളെയും കൃഷിരീതികളെയും കുറിച്ച് കാര്‍ഷിക സെമിനാര്‍ നടക്കും. ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധരായ ശാസ്ത്രജ്ഞരും ഹോര്‍ട്ടി റിസേര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡംഗവും ക്ലാസുകള്‍ നയിക്കും. തുടര്‍ന്ന് കേരളത്തിലെ പ്രശസ്തരായ കലാകാരന്മാര്‍ അണിനിരക്കുന്ന മ്യൂസിക് ആന്‍ഡ് ഡാന്‍സ് കലാവിരുന്നുകളും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ഹോര്‍ട്ടി റിസര്‍ച്ച് സെന്റര്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍, ബേബിച്ചന്‍ അക്കാട്ടുമുണ്ടയില്‍, രാജശേഖരന്‍ കാവനാല്‍, സിബി വെള്ളമറ്റത്തില്‍, ജോളി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?