ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി വെണ്‍മണിയില്‍ ആദിവാസി ദിനം ആചരിച്ചു

ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി വെണ്‍മണിയില്‍ ആദിവാസി ദിനം ആചരിച്ചു

Aug 9, 2026 - 13:43
 0
ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി വെണ്‍മണിയില്‍ ആദിവാസി ദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: ആദിവാസി ക്ഷേമസമിതി (എകെഎസ്) ജില്ലാ കമ്മിറ്റി വെണ്‍മണിയില്‍ ആദിവാസി ദിനം ആചരിച്ചു. എകെഎസ് സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ എ ബാബു പതാക ഉയര്‍ത്തി. പൊതുസമ്മേളനത്തില്‍ കെ എ ബാബു അധ്യക്ഷനായി. ജില്ലാ രക്ഷാധികാരി റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വേറിട്ട മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ യു ബിനു, അഡ്വ. സൗമ്യ സോമന്‍, എം ആര്‍ ദീപു, ഊരുമൂപ്പന്‍ ടി ടി, കൃഷ്ണകുമാര്‍, ടി ഡി മനോജ്, സിബി പേന്താനം, ജീന്‍സ് ജോര്‍ജ്, റോബിന്‍ ആലയ്ക്കല്‍, കെ എസ് അജൂബ് എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ ഗോത്രകലാ പരിപാടികളും അരങ്ങേറി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow