രാജകുമാരിയില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു: യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

രാജകുമാരിയില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു: യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Aug 9, 2026 - 14:50
 0
രാജകുമാരിയില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു: യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
This is the title of the web page

ഇടുക്കി: രാജകുമാരി കജനാപാറയില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് മരം കടപുഴകി വീണു. ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിന് നേരിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മരം ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റുകള്‍ തകരുകയും പ്രദേശത്തെ വൈദ്യുതി ബന്ധവും കെഫോണ്‍ അടക്കമുള്ള ഇന്റര്‍നെറ്റ് ഫൈബര്‍ കേബിള്‍ സര്‍വീസുകളും തടസ്സപ്പെടുകയും ചെയ്തു. സമീപത്തെ വീടിന് ഭീഷണിയായി നിന്ന ഒടിഞ്ഞുവീണ മരത്തിന്റെ ഒരു ഭാഗവും പിന്നീട് മുറിച്ചുമാറ്റി. പ്രദേശത്തെ തൊഴിലാളികളെ എത്തിച്ചാണ് മരം പൂര്‍ണമായും നീക്കം ചെയ്തത്. രാജാക്കാട് ഫയര്‍ഫോഴ്‌സ് യൂണിറ്റ് ഫയര്‍ ഓഫീസര്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി രാത്രി ഒമ്പതോടെ ഗതാഗതം പുനഃസ്ഥാപിച്ചു. അഡ്വ. സേനാപതി വേണു എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എം ഈശ്വരന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം പി രാജാറാം തുടങ്ങിയ ജനപ്രതിനിധികളും വനംവകുപ്പ്, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും പഞ്ചായത്തിലെ ആര്‍ആര്‍ടി അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow