കൊന്നത്തടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് നടത്തി
കൊന്നത്തടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് നടത്തി
ഇടുക്കി: കൊന്നത്തടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റും പബ്ലിക് ഹിയറിങ്ങും നടത്തി. കമ്പിളിക്കണ്ടം കുടുംബശ്രീ ഹാളില്‍ പ്രസിഡന്റ് സി കെ പ്രസാദ് ഉദ്ഘാടനംചെയ്തു. 2025 ഏപ്രില്‍ ഒന്നുമുതല്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ 19 വാര്‍ഡുകളില്‍ 11,25,130 തൊഴില്‍ ദിനങ്ങളിലായി 13,96,06,417 രൂപ പഞ്ചായത്ത് ചിലവഴിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അലീഷാ അഷ്റഫ് അധ്യക്ഷയായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അക്രഡിറ്റ് എന്‍ജിനീയര്‍ ബിനി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ജോയി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോബി പേടിക്കാട്ടുകുന്നേല്‍, പഞ്ചായത്തംഗം പ്രേംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?