സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പ്: ഇടുക്കിക്ക് മൂന്നാം സ്ഥാനം

സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പ്: ഇടുക്കിക്ക് മൂന്നാം സ്ഥാനം

Nov 10, 2026 - 10:59
 0
സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പ്: ഇടുക്കിക്ക് മൂന്നാം സ്ഥാനം
This is the title of the web page

ഇടുക്കി: ആലപ്പുഴയില്‍ നടന്ന സംസ്ഥാന ജുഡോ ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമുള്‍പ്പെടെ അഞ്ച് മെഡലുകള്‍ സ്വന്തമാക്കി ഇടുക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കി. 81 കിലോഗ്രാം വിഭാഗത്തില്‍ സുബിന്‍ കെ എസ് സ്വര്‍ണവും അഖില്‍ പി എ (55 കിലോഗ്രാം), അമൃത രാജീവ് (63 കിലോഗ്രാം) എന്നിവര്‍ വെള്ളി മെഡലുകളും, ഹെലന്‍ (+70 കിലോഗ്രാം), ജുവല്‍ തോമസ് (57 കിലോഗ്രാം) എന്നിവര്‍ വെങ്കല മെഡലുകളും സ്വന്തമാക്കി. പരിശീലകരായ ഹാരിഷ് വിജയന്‍, ടൈറ്റസ് വിന്‍സെന്റ്, സന്ദീപ് ഷാജി, അഭിമന്യു എന്‍ രാജീവ്, ടീം മാനേജര്‍ സുസ്മിത സജി എന്നിവരെ വിജയികളായ കായികതാരങ്ങളെയും ജില്ലാ ജുഡോ അസോസിയേഷന്‍ അഭിനന്ദിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow