പീരുമേട് താലൂക്ക് ആശുപത്രിയിലെ എക്‌സ്-റേ യൂണിറ്റ് ഉദ്ഘാടനം 12ന് 

പീരുമേട് താലൂക്ക് ആശുപത്രിയിലെ എക്‌സ്-റേ യൂണിറ്റ് ഉദ്ഘാടനം 12ന് 

Nov 9, 2026 - 17:21
 0
പീരുമേട് താലൂക്ക് ആശുപത്രിയിലെ എക്‌സ്-റേ യൂണിറ്റ് ഉദ്ഘാടനം 12ന് 
This is the title of the web page

ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയായ എക്‌സ്-റേ യൂണിറ്റിന്റെയും ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിട്രി അനലൈസറിന്റെയും ഉദ്ഘാടനം 12ന് നടക്കും. അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പൊതുമേഖല സ്ഥാപനമായ എച്ച്എല്‍എല്‍ന്റെ സഹകരണത്തോടെ സി ടി സ്‌കാന്‍, അമൃത ഫാര്‍മസി എന്നിവയുടെ പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഫോറന്‍സിക്, കാര്‍ഡിയോ ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കും. കാത്ത് ലാബ് ആരംഭിക്കും. പോസ്റ്റുമോര്‍ട്ടം സംവിധാനം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, വൈസ് പ്രസിഡന്റ് ജോണ്‍ പി തോമസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വനിത മുരുകന്‍, ജനപ്രതിനിധികളായ നൗഷാദ് വെംബ്ലി, നിക്‌സണ്‍ ജോര്‍ജ്, ജി മഹേന്ദ്രന്‍, പി എ അബ്ദൂര്‍ റഷീദ്, ബിനോയി കുര്യന്‍, അനിത സന്തോഷ്, കെ കെ ജീവമോള്‍, കെ ബി ഷെമീന എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow