ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ഇടുക്കി: ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പുഃനപ്രതിഷ്ഠ ചടങ്ങുകള്‍ നടത്തി. തന്ത്രി കുമരകം മൃത്യുഞ്ജയം തന്ത്രവിദ്യാപീഠം മുഖ്യകാര്യദര്‍ശി ജിതിന്‍ ഗോപാലന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ശാന്തിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തില്‍നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ മാക്കല്‍പടി അംബേദ്കര്‍ ക്ലബ് ഗ്രൗണ്ടിലെത്തിച്ച വിഗ്രഹം പൂത്താലത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ക്ഷേത്രത്തില്‍ എത്തിച്ചത്. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി നടന്ന വിശേഷാല്‍ പൂജാ ചടങ്ങുകള്‍ക്കുശേഷം തിങ്കളാഴ്ച രാവിലെ ഗുരുദേവ പ്രതിഷ്ഠാ ചടങ്ങുകള്‍ സമാപിച്ചു. മേല്‍ശാന്തി ടി എസ് സജി, പ്രസിഡന്റ എ എസ് രാജേഷ്, വൈസ് പ്രസിഡന്റ് ടി ജി പ്രഭാകരന്‍, സെക്രട്ടറി രാജന്‍ ദാമോദരന്‍, വി ജി പുരുഷോത്തമന്‍, രാജേഷ് തെക്കേപൊയ്കയില്‍, ടി എസ് ഗോപാലകൃഷ്ണന്‍, അശ്വിന്‍ രാജേഷ്, മനു കെ കെ, ശോഭന പ്രഭാകരന്‍, രമണി കുഞ്ഞുമോന്‍, ആശ സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?